ബംഗളൂരു: ഉപഭോക്തൃത ആശയവിനിമയങ്ങള്‍ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി കേരള ഗ്രാമീണബാങ്ക് (കെജിബി) ബാങ്കുകള്‍ക്കും ധനകാര്യസ്ഥാപനങ്ങള്‍ക്കുമായി നിര്‍മിച്ച ഇന്റലിജന്‍സ് കമ്യൂണിക്കേഷന്‍സ് ഹബ്ബായ ഫൈനോയുമായി സഹകരിക്കുന്നു.
ഉപഭോക്തൃ സേവന നിലവാരം മെച്ചപ്പെടുത്തുന്നതിലും പരാതിപരിഹാര സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നതിലും നിര്‍ബന്ധിത ബഹുഭാഷാ ലഭ്യത ഉറപ്പാക്കുന്നതിലും ആര്‍ബിഐ അടുത്തിടെ ശ്രദ്ധ കേന്ദ്രീകരിച്ചതിന്റെ പശ്ചാത്തലത്തിലാണ് കേരള ഗ്രാമീണബാങ്ക് ഫൈനോയുമായി കൈകോര്‍ക്കുന്നത്.
ഫൈനോയുടെ ബിഎഫ്എസ്ഐ-കേന്ദ്രീകൃത കഴിവുകള്‍ ഉപയോഗിച്ച് കേരള ഗ്രാമീണ ബാങ്കിന് ഇപ്പോള്‍ പ്രകടനത്തെ അടിസ്ഥാനമാക്കി ആശയവിനിമയ ദാതാക്കളെ ഓണ്‍ബോര്‍ഡ് ചെയ്യാനോ ഡീബോര്‍ഡ് ചെയ്യാനോ കഴിയും.